കൊരട്ടിക്കര ഗവ. യു.പി. സ്‌കൂളിന്റെ 64-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പും നടത്തി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ പൂളക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി സിന്ധു സി ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കവി മുരളീധര്‍ കൊല്ലത്ത് മുഖ്യാതിഥിയായി. വിരമിക്കുന്ന അധ്യാപകന്‍ വി എം അജയകുമാര്‍ മറുപടി പ്രസംഗം നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി, പഞ്ചായത്ത് മെമ്പര്‍മാരായ നിര്‍മ്മല എം എന്‍, അനിത അശോകന്‍, ചൊവ്വന്നൂര്‍ ബിആര്‍സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ അനീഷ് ലോറന്‍സ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ എ ഉല്ലാസ് കുമാര്‍, സ്‌കൂള്‍ മുന്‍പ്രധാനധ്യാപിക ദീപ വി എസ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.