കോട്ടപ്പടി പള്ളിച്ചിറ നാടിന് സമര്‍പ്പിച്ചു

ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നവീകരിച്ച കോട്ടപ്പടി പള്ളിച്ചിറ നാടിന് സമര്‍പ്പിച്ചു. ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാചനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ.എസ്. മനോജ്, കൗണ്‍സിലര്‍ ജീഷ്മ സുജിത്ത്, അസി. എന്‍ജിനീയര്‍ സനല്‍ എന്നിവര്‍ സംസാരിച്ചു. ഏഴ് കുളങ്ങളുടെ നവീകരണമാണ് ഇതിനോടകം നഗരസഭ പൂര്‍ത്തിയാക്കിയിട്ടുള്ളത്. നാല് കുളങ്ങള്‍ കൂടി നവീകരണം നടത്തുന്നുണ്ട്.

 

ADVERTISEMENT