മുക്കത്ത് പീഡന ശ്രമത്തിനിടെ യുവതികെട്ടിടത്തില്‍ നിന്നും ചാടിയസംഭവം; പ്രതിയെ കുന്നംകുളത്തു നിന്നും പിടികൂടി

കോഴിക്കോട് മുക്കത്ത് പീഡന ശ്രമത്തിനിടെ യുവതികെട്ടിടത്തില്‍ നിന്നും ചാടിയ സംഭവത്തിലെ പ്രതിയെ പോലീസ് കുന്നംകുളത്തു നിന്നും പിടികൂടി. ഒന്നാം പ്രതി ഹോട്ടല്‍ ഉടമ ദേവദാസന്‍ ആണ് പിടിയിലായത്. ഹൈക്കോടതി സമീപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ച് പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു.

ADVERTISEMENT