കെപിസിസി മീഡിയ സോഷ്യല്‍ മീഡിയ സ്ഥാനം വിടി ബല്‍റാം രാജിവെച്ചു. കോണ്‍ഗ്രസ്സിന്റെ എക്സപേജിലെ ബിഡി ബീഹാര്‍ എന്ന പോസ്റ്റ് വിവാദത്തെ തുടര്‍ന്നാണ് രാജി. ഇത്തരം പോസ്റ്റുകള്‍ വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള സമയമില്ലെന്ന് വി ടി ബല്‍റാം പ്രതികരിച്ചു. ബീഡിയുടെ ജിഎസ്ടി കുറച്ചതിനെതിരായ കോണ്‍ഗ്രസ് കേരളഘടകത്തിന്റെ എക്സ് പോസ്റ്റാണ് വിവാദമായത്. ‘ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനാല്‍ ഇനി മുതല്‍ അത് ദോഷകരമല്ലെന്നും’ ആയിരുന്നു സമൂഹമാധ്യമ പോസ്റ്റ്. വിവാദമായതോടെ കോണ്‍ഗ്രസ് എക്സ് പോസ്റ്റ് പിന്‍വലിച്ചു.കേന്ദ്രസര്‍ക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ ബിഹാറുമായി ബന്ധപ്പെടുത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പോസ്റ്റ് പ്രചരിച്ചതോടെ ബിജെപിയും ജെഡിയുവും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.