വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കുനംമൂച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഈ അധ്യയന വര്‍ഷം ബ്രാഞ്ച് പരിധിയില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലാല്‍ ബാബു മാസ്റ്റര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. പി.വി. നിവാസ്, അധ്യാപക സംഘടന നേതാവ് സെബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ദീര്‍ഘകാലത്ത അധ്യാപന രംഗത്തെ സേവനത്തിന് ശേഷം ഈ വര്‍ഷം വിരമിക്കുന്ന കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളിലെ ഷിനി കെ.പുത്തൂര്‍, സി.എ. ഷീല, എല്‍സി പോള്‍ ആളൂര്‍, വി.പി. മെല്ലി, മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഫെബി പീറ്റര്‍, ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളിലെ എ.എല്‍. റീന എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT