ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗമായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത കെ.എസ്. ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ എം.ജി. രാജമാണിക്കം ഐ.എ.എസ് അധ്യക്ഷത വഹിച്ചു. പുതിയ ദേവസ്വം ഭരണസമിതി അംഗമായി
കെ.എസ് ബാലഗോപാലിനെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ വായിച്ചു. നിയുക്ത ഭരണസമിതി അംഗത്തിന് ദേവസ്വം കമ്മീഷണര്‍ സത്യവാചകം ചൊല്ലികൊടുത്തു.
ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥന്‍, മനോജ് ബി നായര്‍ എന്നിവര്‍ പങ്കെടുത്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ ഉപഹാരം നല്‍കി.