കെഎസ്ഇബി അറിയിപ്പ്

കെഎസ്ഇബി ബിഗ് ബസാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 220 കെ .വി കുന്നംകുളം സബ് സ്റ്റേഷന്‍ മുതല്‍ ചീരംകുളം വരെയും, അഞ്ഞൂര്‍ സെന്റര്‍ ഭാഗത്തുമുള്ള 11 കെ.വി ഹൈ ടെന്‍ഷന്‍ എബിസി ലൈനില്‍ വരും ദിവസങ്ങളില്‍ ഏതു സമയത്തും വൈദ്യുതി പ്രവഹിപ്പിച്ച് പരിശോധിക്കുമെന്നും 11 കെ.വി ലൈനുകളിലും അനുബന്ധ എല്‍.ടി ലൈനുകളിലും വൈദ്യുതി പ്രവഹിപ്പിക്കുന്നതായിരിക്കുമെന്നും ബിഗ് ബസാര്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
വൈദ്യുതി തൂണുകളിലും സ്റ്റേ വയറുകളിലും സ്പര്‍ശിക്കാന്‍ പാടില്ല, വളര്‍ത്തു മൃഗങ്ങളെ കെട്ടുകയോ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ക്ക് നിശ്ചിത ദൂര പരിധിയില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുവാനോ വളര്‍ത്തുവാനോ, പരസ്യ ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ കെട്ടുവാനോ പാടുള്ളതല്ല. നിര്‍ദേശങ്ങള്‍ പാലിക്കാതെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കെഎസ്ഇബി ഉത്തരവാദികളായിരിക്കില്ലെന്നും അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

ADVERTISEMENT