കെ.എസ്.യു വേലൂര്‍ മണ്ഡലം സമ്മേളനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ജി വിവേക് മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു ജില്ല കമ്മിറ്റി അംഗം കെ.എം ഘനശ്യാം, ജില്ല സെക്രട്ടറി റാഷിദ്, കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പുതിയ മണ്ഡലം പ്രസിഡന്റായി വി.ജെ അലോഷ്യസിനെയും, സെക്രട്ടറിയായി എം.എസ് അനന്തനെയും തിരഞ്ഞെടുത്തു.



