ചൊവന്നൂര്‍ – ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റര്‍ തല കുടുംബശ്രീ അരങ്ങ് കലോത്സവ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു

രണ്ടുദിവസങ്ങളിലായി മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അരങ്ങേറിയ ചൊവന്നൂര്‍ – ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റര്‍ തല കുടുംബശ്രീ അരങ്ങ് കലോത്സവ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. ഗുരുവായൂര്‍ എം എല്‍ എ എന്‍. കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം എംഎല്‍എ  എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍  ഷീജ പ്രശാന്ത് സ്വാഗതവും ഗുരുവായൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ഉണ്ണികൃഷ്ണന്‍ നന്ദിയും അറിയിച്ചു.79 പോയിന്റുമായി ഓവറോള്‍ ഗുരുവായൂര്‍ സിഡിഎസ് 1 കരസ്ഥമാക്കി . ഓവറോള്‍ റണ്ണറപ്പ് ഗുരുവായൂര്‍ 2 ഉം , ഓവറോള്‍ മൂന്നാം സ്ഥാനം കുന്നംകുളം 1 ഉം കരസ്ഥമാക്കി.

 

ADVERTISEMENT