ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രഥമ ഗണേശോത്സവ പുരസ്‌കാരം മുരുകോപാസകനും എല്‍.എം.ആര്‍.കെ സ്ഥാപകനുമായ ആര്‍ രജിത് കുമാറിന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി ഡോ. എ. ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.എസ്. പവിത്രന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.