കാര്‍ഗില്‍ വിജയ് ദിവസത്തിന് മുന്നോടിയായി തലക്കോട്ടുകര അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും, മുന്‍ സൈനികനും, സ്‌കൗട്ട് മാസ്റ്ററുമായ ജോസ് സി.പോന്നോരിനെ കുനംമൂച്ചി സത്സംഗ് ആദരിച്ചു. സത്സംഗ് ചെയര്‍മാനും 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫീസറുമായ മേജര്‍ പി.ജെ.സ്‌റ്റൈജു, ജോസ് മാസ്റ്ററെ ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ആദര സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷാന്റി ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സെലിന്‍ ജോസഫ് സ്റ്റാഫ് സെക്രട്ടറി ഡാര്‍ലി. ബി.കെ. എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. ജോസ് പി. പോന്നോര്‍ മറുപടി പറഞ്ഞു.