കുന്നംകുളം ബ്യൂറോ ഓഫ് ആര്‍ട്‌സ് ആന്റ് റീക്രീയേഷന്‍സിന്റെ നേതൃത്വത്തില്‍ നാരായണന്‍ നമ്പൂതിരിയ്ക്ക് ആദരമൊരുക്കി

കുന്നംകുളം ബ്യൂറോ ഓഫ് ആര്‍ട്‌സ് ആന്റ് റീക്രീയേഷന്‍സിന്റെ നേതൃത്വത്തില്‍ നാരായണന്‍ നമ്പൂതിരിയ്ക്ക് ആദരമൊരുക്കി. ബ്യൂറോ ഓഫ് ആര്‍ട്‌സ് & റീക്രിയേഷന്‍സ്, പോപ്പുലര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് സെന്റര്‍, കഥകളി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളില്‍ സജീവമായ നാരായണന്‍ നമ്പൂതിരി നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രസിഡന്റ് മാത്യൂ മാസ്റ്റര്‍, സെക്രട്ടറി രവി സി.കെ, ട്രഷറര്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചത്. ക്ലബ്ബ് ഭാരവാഹിയായ അശോകന്റെ മകളും കലാകാരിയും ഭാരത് സേവ സമാജ് പുരസ്‌കാര ജേതാവുമായ അങ്കിതയെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT