കടവല്ലൂര്‍ പഞ്ചായത്തില്‍ കുന്നംകുളം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ.സി.മൊയ്തീന്‍ പര്യടനം നടത്തി

സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കി കടവല്ലൂര്‍ പഞ്ചായത്തില്‍ കുന്നംകുളം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ.സി.മൊയ്തീന്റെ പര്യടനം. ഓരോരുത്തരേയും പേരെടുത്ത് വിളിച്ചും കുശലാന്വേഷണം നടത്തിയും നാടിന്റെ വികസനത്തെ കുറിച്ചു സംസാരിച്ചുമായിരുന്നു പ്രചരണം. കല്ലുപുറത്ത് എത്തിയ സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഹൃദ്യമായി സ്വീകരിച്ചു. കല്ലുപുറം സെന്ററില്‍ എത്തിയ ശേഷം ഓട്ടോറിക്ഷ തൊഴിലാളികളോടും വ്യാപാരികളോടും സൗഹൃദം പങ്കിട്ടു. കുന്നംകുളം ഏരിയാ സെക്രട്ടറി കൊച്ചനിയന്‍, അബ്ബാസ്, സുരേഷ് തുടങ്ങിയ നേതാക്കള്‍  സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

ADVERTISEMENT