യു എസ് എസ് സ്കോളര്‍ഷിപ്പ് ലഭിച്ചവരില്‍ നിന്നും മികച്ച വിജയം കരസ്ഥമാക്കിയവരെ കണ്ടെത്തി അവരുടെ പ്രതിഭ വളര്‍ത്തുന്നതിനും സര്വ്വതോന്മുഖമായ വികസനത്തിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഈ അധ്യയന വര്‍ഷത്തിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കുന്നംകുളം ഗവ.ബോയ്സ് ഹൈസ്കൂളില്‍ നടന്നു. ഗാന രചയിതാവ് ബി.കെ. ഹരിനാരായണന് ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ബിജു സി. ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. കെ. അജിതകുമാരി മുഖ്യാതിഥിയായി. ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ എം വി പ്രഷോബ് പദ്ധതി ചെയ്തു.നഗരസഭ കൗണ്‍സിലറും ബോയ്സ് ഹൈസ്കൂളിലെ പി ടി എ പ്രസിഡന്റുമായ വി. കെ സുനില്‍കുമാര്‍, കുന്നംകുളം എ .ഇ .ഒ എ. മൊയ്തീന് , തൃശൂര്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.എം.ശ്രീകല , എസ്.എസ്.കെ.തൃശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ. ശശിധരന് , ചാവക്കാട് വിദ്യാഭ്യാസ ജില്ലാ എച്ച് എം ഫോറം കണ്‍വീനര്‍ എം. കെ സൈമണ്‍, കുന്നംകുളം ജി. ബി.എച്ച്. എസ്. ഹെഡ് മിസ്ട്രെസ്സ് കെ.കെ കൗസിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ബി.കെ. ഹരിനാരായണന് രചന നിര്‍വഹിച്ച പ്രശസ്തമായ ഗാനങ്ങള്‍ വിദ്യാര്‍ത്ഥികളായ എ.ജെ.ശ്രീലയ, എന്‍. എസ് ആവണി എന്നിവര്‍ ആലപിച്ചു.ചടങ്ങില്‍ ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. വി.റഫീക്ക് സ്വാഗതവും ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ അംഗം എം കെ സോമന് നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam ഗിഫ്റ്റഡ് ചില്‍ഡ്രന്‍’ പദ്ധതിയുടെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു