കുന്നംകുളം ഇട്ടിമാണി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലെ ഹെര്‍ണിയ ചികിത്സയ്ക്കിടെ വെള്ളറക്കാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളന്‍ തറക്കല്‍ വീട്ടില്‍ 41 വയസ്സുള്ള ഇല്യാസാണ് മരിച്ചത്.ഡോക്ടറുടെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് മരിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

അഡിഷണല്‍ ഡിസ്റ്റിക് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വേണമെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരം നടത്തും. വ്യഴാഴ്ച്ച വൈകീട്ട് നാലരയോടെയാണ് ഹെര്‍ണിയാക്കു്‌ള ഓപ്പറേഷന്‍ നടത്തുന്നതിനിടെ ഇല്യാസ് മരിച്ചത്. ശ്വാസം എടുക്കാന്‍ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ അനസ്‌തേഷ്യ നല്‍കിയതിനുള്ള അപാകതയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സഹോദരന്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

ADVERTISEMENT