സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മൂകാഭിനയം മത്സരത്തില്‍ കുന്നംകുളം മോഡല്‍ ബോയ്‌സ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. ലോകത്തെ ഞെട്ടിച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറായ കെവിന്‍ കാര്‍ട്ടറിന്റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തെ ആസ്പദമാക്കിയാണ് മൂകാഭിനയത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തെ യുദ്ധകാലാടിസ്ഥാനത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കുന്നംകുളം മങ്ങാട് സ്വദേശി ഡിവൈന്‍ ഫ്രെഡിയാണ് മൈം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചത്.



