കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികളും പങ്കെടുത്ത ഇഫ്താര്‍ സംഗമം നടത്തി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സംഗമം ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സുന്നി ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് നിസാര്‍ അലി വാഫി റംസാന്‍ സന്ദേശം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പുഷ്പാ ജോണ്‍, ടി. സോമശേഖരന്‍, മിഷ സെബാസ്റ്റ്യന്‍, മിനി മോന്‍സി, ആര്‍ഷ ജിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ഗീതാ ശശി, ഷാജി ആലിക്കല്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



