കുന്നംകുളം നഗരസഭ ചീരംകുളത്ത് നവീകരിച്ച റോഡ് തുറന്നുകൊടുത്തു. നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം ചെലവഴിച്ച് ബികെആര്‍ റോഡിന്റെ ബൈലൈനാണ് ഓണത്തോടനുബന്ധിച്ച് ബ്രിക്‌സ് വിരിച്ച് 200 മീറ്ററോളം നവീകരിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ബി ബവീഷ് അധ്യക്ഷനായി. പി.ജെ ജിജുമോന്‍, സുബ്രഹ്മണ്യന്‍, അനില്‍ ചീരംകുളം തുടങ്ങിയവര്‍ പങ്കെടുത്തു.