കുന്നംകുളം നഗരസഭയുടെ 2026 – 27 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഐക്യകണ്‌ഠേന അംഗീകരിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായത്. സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളില്‍ മികച്ച മൂന്നാമത്തെ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് മധുര വിതരണം നടത്തി. മാനദണ്ഡങ്ങള്‍ അനുവദിക്കുമെങ്കില്‍, പുരസ്‌കാര തുക ഉപയോഗിച്ച് നഗരസഭയില്‍ ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് വൈസ് ചെയര്‍മാന്‍ പിജി ജയപ്രകാശ് പറഞ്ഞു. യോഗത്തിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ 2026 – 27 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഐക്യകണ്‌ഠേന അംഗീകരിച്ചു



