‘ കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിന് തുടക്കമായി

കുന്നംകുളം താലൂക്ക് തലത്തില്‍ ‘ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് തുടക്കമായി. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് .കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി.കെ രാധാകൃഷ്ണന്‍ എം പി എംഎല്‍എമാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത്, നഗരസഭ എന്നിവടങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

content summary ; Kunnamkulam Taluk; Grievance Redressal Forum has started

 

ADVERTISEMENT