കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലോത്സവം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാനിറ്ററി പാഡ് നശിപ്പിക്കുന്നതിനായി വിദ്യാലയത്തില്‍ നഗരസഭ സ്ഥാപിച്ച ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനവും നടന്നു. വൈസ് ചെയര്‍പേര്‍സണ്‍ സൗമ്യ അനിലന്‍ അദ്ധ്യക്ഷയായി. വിദ്യാലായത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയും നര്‍ത്തകിയുമായ എം നീതു മോഹന്‍ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി എം സുരേഷ്, സജിനി പ്രേമന്, ടി സോമശേഖരന്‍, പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബി, എസ് എം സി ചെയര്മാന് വി കെ സുനില്‍ കുമാര്‍, കണ്‍വീനര്‍ കെ ഷീജ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ പിടിഎ പ്രസിഡന്റുമാരെയും എസ്എംസി ചെയര്ന്മാരെയും ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ ഇന കലാ മത്സരങ്ങളും ആരംഭിച്ചു.