നിലമ്പൂര്‍ സംസ്ഥാന പാതയില്‍ പെരുമ്പിലാവ് റേഷന്‍ കടക്ക് സമീപം രൂപപ്പെട്ട അപകടക്കുഴി സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി അടച്ചു.പെരുമ്പിലാവ് പ്രോഗ്രസീസ് ക്ലബ് അംഗങ്ങളും ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് അപകടക്കെണിയും ഗതാഗതക്കുരുക്കുമായി മാറിയ വലിയ കുഴികള്‍ കല്ലും മണ്ണുമിട്ട് താല്‍ക്കാലികമായി അടച്ചത്.ആധുനീക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡില്‍ 4 മാസങ്ങള്‍ക്ക് മുമ്പാണ് ത്യത്താല – പാവറട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വലിയ ഗര്‍ത്തം രൂപപ്പെട്ടത്. വലിയ ചരക്ക് വാഹനങ്ങളടക്കം ആയിരക്കണക്കിന് വിഹനങ്ങളാണ് ഇതുവഴി ദിനം പ്രതി കടന്നു പോകുന്നത്. നാലുമാസത്തിനുള്ളല് നിരവധി അപകടങ്ങള്‍ നടന്നിരുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് ഇടപ്പെട്ട് മെറ്റല്‍ പരത്തി താല്ക്കാലതമായി അടച്ച കുഴി കനത്തമഴയില്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് പെരുമ്പിലാവ് പ്രോഗ്രസീസ് ക്ലബിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് താല്‍ക്കാലികമായി കുഴി അടച്ചത്. ക്ലബ് ഭാരവാഹികളായ മുസമ്മില്‍, സി പി ഐ എം പെരുമ്പിലാവ് ബ്രാഞ്ച് സെക്രട്ടറി നിയാസ്, മുഹമ്മദ് അലി , നൗഷര്‍, ജാസിം തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Perumpilavu പെരുമ്പിലാവ് റേഷന്‍ കടക്ക് സമീപം രൂപപ്പെട്ട അപകടക്കുഴി സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി അടച്ചു