സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ കെ വി അബ്ദുല്‍ ഖാദറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എല്‍ഡിഎഫ് കണ്‍വീനറുമാണ് കെ വി അബ്ദുല്‍ ഖാദര്‍.മൂന്നു തവണ ഗുരുവായൂരില്‍ നിന്ന് എംഎല്‍എ ആയി. നിലവില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമാണ്. ഡിവൈഎഫ്ഐ മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റാണ്. ജില്ലയിലെ സിപിഎമ്മിലെ സൗമ്യ മുഖങ്ങളില്‍ ഒന്നു കൂടിയാണ്. തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്നത്തോടെ പാര്‍ട്ടിയെ സംഘടനാപരമായി സക്രിയമാക്കുക എന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രാഥമികമായ ചുമതലകളില്‍ പ്രധാനം.