കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങിന്റെ രണ്ടാം വാര്‍ഷികം ഗുരുവായൂരില്‍ ആഘോഷിച്ചു. ഫ്രീഡം ഹാളില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ടും ഗുരുവായൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായ ലൂക്കോസ് തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.റ്റി ഡെന്നിസ് ആമുഖപ്രഭാഷണം നടത്തി. വനിതാ വിങ് പ്രസിഡണ്ട് സുബിത മഞ്ജു അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ ജോജി തോമസ്, ചെയര്‍പേഴ്‌സണ്‍ രാജശ്രീ കെ കെ, പി ഐ ആന്റോ, രമേശ് പുത്തൂര്‍, കേ. രമേശ് ശോഭന കുമാരി, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. രേഖ ടീച്ചര്‍ സ്വാഗതവും, രാഗി ഷാജന്‍ നന്ദിയും പറഞ്ഞു.