മരത്തംകോട് വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴിലുള്ള മൂന്നര സെന്റ് സ്ഥലവും കെട്ടിടവും കടങ്ങോട് പഞ്ചായത്തിന് കൈമാറി. 1972 ല്‍ സി . സി ഈപ്പന്‍, ടി.ടി ചേറപ്പന്‍, വി.എം സുബ്രമണ്യന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടിന്റെയും ജനങ്ങളുടേയും ഉന്നമനത്തിനായി രൂപികരിച്ച സംഘടനയുടെ സ്ഥലവും കെട്ടിടവുമാണ് പഞ്ചായത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയത്. മരത്തംകോട് ഹൈസ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് പഞ്ചായത്ത് കുടിവെള്ള പദ്ധതി ടാങ്ക് സ്ഥാപിക്കാനായി അസോസിയേഷന്‍ സ്ഥലം നല്‍കിയിരുന്നു.അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ സഖറിയയുടെ അദ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ ആധാരം ഏറ്റുവാങ്ങി.