സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വേലൂര്‍ വൈഎംസിഎക്ക് സ്വന്തമായി ആസ്ഥാന മന്ദിരം പണിയുന്നതിന് വേലൂര്‍ ചുങ്കം പരിസരത്ത് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചു. വിംടോ സണ്ണി മെമ്മോറിയല്‍ ദാനമായി നല്‍കുന്ന സ്ഥലത്തിന്റെ ആധാരം സി കെ സണ്ണി ചീരമ്പന്‍, വൈഎംസിഎ പ്രസിഡന്റ് ആന്റോ തെക്കേക്കരയ്ക്ക് കൈമാറി. വിന്‍സെന്റ് പാടൂര്‍ ചാലയ്ക്കല്‍, പിപി യേശുദാസ്, ഒ.ടി സൈമണ്‍, ഡിഡി ഡിസറെന്റ്, സി കെ സണ്ണി, എ വി ഫ്രാന്‍സിസ്, സി ജെ ഷാന്‍ഡോ തുടങ്ങിയവര്‍ സംസാരിച്ചു.