കുന്നംകുളം നഗരസഭ പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം നല്‍കിയത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യഅനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം.സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ.ഷെബീര്‍, കൗണ്‍സിലര്‍മാരായ ലെബീബ് ഹസ്സന്‍ഹസ്സന്‍, ബീന രവി, എസ്.സി. വികസന ഓഫീസര്‍ എം.എന്‍. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.