31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ലാപ്‌ടോപ്പുകള്‍ നല്‍കി

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ലാപ്‌ടോപ്പുകള്‍ നല്‍കി

82

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന് ലാപ്‌ടോപ്പ് വിതരണം നടത്തി. മറ്റം കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കണ്ടാണല്ലേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭന്‍ മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ പി.കെ. അസീസ്, ടി.ഒ. ജോയ്, എ.എ.കൃഷ്ണന്‍, ശരത് രാമനുണ്ണി, സെബീന റിറ്റോ, രമ ബാബു, അഡ്വ. പി.വി.നിവാസ്, കെ.കെ. ജയന്തി, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സി.ഒ. ആന്റോ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. ചിന്ത, എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും ഒരു ലക്ഷം രൂപ ചിലവഴിച്ച് രണ്ട് ലാപ്പ്‌ടോപ്പുകളാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്.

ADVERTISEMENT
error: Content is protected !!