പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

പോര്‍ക്കുളം പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ നിന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ച് പതിനൊന്നു ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.രാമകൃഷ്ണന്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT