ലോയേഴ്‌സ് കോണ്‍ഗ്രസ് ചാവക്കാട് കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷക അവകാശ ദിനം ആചരിച്ചു. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പന്‍ഡനുവദിക്കുക, വെല്‍ഫെയര്‍ ഫണ്ട് 30 ലക്ഷമായി വര്‍ദ്ധിപ്പിക്കുക, അഭിഭാഷകര്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ എയ്ഡ് ഏര്‍പെടുത്തുക, പെന്‍ഷന്‍ പദ്ധതി കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി നടത്തിയത്. ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ തേര്‍ളി അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ ബിജു വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ അനീഷ ശങ്കര്‍, അഹമദ് ഷിബിന്‍, കെ എം കുഞ്ഞിമുഹമ്മദ്, ജൂലി ജോര്‍ജ്, സ്റ്റോബി ജോസ്, ഷൈന്‍ മനയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.