ഇടതുപക്ഷ ജനാധിപത്യ മുന്നണി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുവായൂര്‍ റോഡില്‍ സി. എസ്. ഐ. പള്ളിയ്ക്ക് സമീപം സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. സി. പി. ഐ. കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേമരാജ് ചൂണ്ടലാത്ത് അധ്യക്ഷനായി. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ.ശ്രീരാമന്‍ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കുന്നംകുളം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍, എന്‍.സി.പി. ജില്ലാ സെക്രട്ടറി ഇ.എ. ദിനമണി, സി.പി.ഐ എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ടി.കെ. വാസു, എം.ബാലാജി, ഇടതുമുന്നണി നിയോജക മണ്ഡലം സെക്രട്ടറി എം.എന്‍. സത്യന്‍, സ്ഥാനാര്‍ത്ഥി ഏ.സി. മൊയ്തിന്‍ എന്നിവര്‍ സംസാരിച്ചു.



