പാര്‍പ്പിടം, ആരോഗ്യം,വിദ്യാഭ്യാസ, കാര്‍ഷികം, ടൂറിസം, കായികം ,ചെറുകിട വ്യവസായം തുടങ്ങി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് എല്‍ഡി എഫ് ചാവക്കാട് നഗരസഭാ പ്രകടനപത്രിക പുറത്തിറക്കി. ഇടതുപക്ഷ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് സിപിഐ സംസ്ഥാന സെക്രട്ടറയേറ്റ് അംഗം സെക്രട്ടറി. കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.ഫിറോസ് പി തൈപറമ്പില്‍ അധ്യക്ഷനായി.എന്‍ കെ അക്ബര്‍ എം എല്‍ എ , ഷീജ പ്രശാന്ത്, പികെ സൈതാലിക്കുട്ടി,എം ആര്‍ രാധാകൃഷ്ണന്‍,ആര്‍ ടി എ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



