24.5 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk എല്‍.ഡി.എസ്.എഫ് കുന്നംകുളം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു

എല്‍.ഡി.എസ്.എഫ് കുന്നംകുളം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു

എല്‍.ഡി.എസ്.എഫ് കുന്നംകുളം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു. ടി കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സിപിഎം കുന്നംകുളം മണ്ഡലം സെക്രട്ടറി എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. എല്‍ ഡി എസ് എഫ് ജില്ലാ ജോ.സെക്രട്ടറി അജയ് രാജ് അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അനസ് ജോസഫ്, എസ്എഫ്‌ഐ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി അന്‍ഷാദ്, കുന്നംകുളം ഏരിയ പ്രസിഡന്റ് അക്ഷയ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സുബില എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎസ്എഫ് ഭാരവാഹികളായി ചെയര്‍മാന്‍ – അജയ് രാജ്, കണ്‍വീനര്‍ – അനസ് ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!