വികസിത കേരളം നേതൃ നിശാ ശില്പശാല നടത്തി

ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് വികസിത കേരളം നേതൃ നിശാ ശില്പശാല നടത്തി. ആല്‍ത്തറ രാമ രാജ യു പി സ്‌കൂളില്‍ വെച്ച് നടത്തിയ ശില്‍പശാല ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ അനീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല പ്രസിഡന്റ് ദിലീപ് അരിയല്ലി അധ്യക്ഷനായി. ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഷാജി തൃപ്പറ്റ് വികസന രേഖയും, കുറ്റ പത്രവും അവതരിപ്പിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹീര കൃഷ്ണ ദാസ്, ബിജെപി ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വാസുദേവന്‍, വൈസ് പ്രസിഡന്റ് കെസി രാജു, സീന സുരേഷ്, സെക്രട്ടറി ശാന്തി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറി കെ ഡി ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ അളുവപറമ്പില്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT