തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് ചൂണ്ടല്‍ പഞ്ചായത്തില്‍ മെഗാശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 10.30 വരെ സംസ്ഥാന പാതയില്‍ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള മേഖലയിലാണ് മെഗാശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. രാവിലെ 8 മണി മുതല്‍ 10.30 വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.