ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകനായി തിരഞ്ഞെടുത്ത ലെബീബ് ഹസ്സനെ ആദരിച്ചു

 

കേരളീയം 2025′ കേരള പിറവിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ വാരാചരണ പ്രവര്‍ത്തനങ്ങളുടെ സമാപനവും പൊതു പ്രവര്‍ത്തകന്‍ ലെബീബ് ഹസ്സനെ ആദരിക്കലുംസംഘടിപ്പിച്ചു. ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന പരിപാടി തൃശൂര്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ അഡ്വ നിമ്മി ബിനോയ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി മിഷാ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകനായി തിരഞ്ഞെടുത്ത കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസനെ മൊമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.

ADVERTISEMENT