രക്താര്‍ബുദം ബാധിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ദില്‍രഹാനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ സുമനസ്സുകള്‍ കനിയണം. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ സഹായസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മുതുവട്ടൂര്‍ സ്വദേശി അത്തിക്കോട്ട് ദിഷീബിന്റെ മകനും, ചാവക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ല ടു
വിദ്യാര്‍ത്ഥിയുമായ ദില്‍രഹാന്‍ കഴിഞ്ഞ 6 വര്‍ഷമായി രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇപ്പോള്‍ രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ‘കാര്‍ട്ട് തെറാപ്പി’ ചികിത്സ അനിവാര്യമാണെന്നാണ് ഡേഡോക്ടര്‍മാര്‍ പറയുന്നത്.
ഇതിഞ്ഞായി 43 ലക്ഷം രൂപ ചിലവ് വരും. ഇത്രയും ഭാരിച്ച ചികിത്സാചെലവ് വഹിക്കാന്‍ ഓട്ടോ ഡ്രൈവറായ ദിഷീബിന്റെ കുടുംബത്തിന് കഴിയില്ല. എത്രയും പെട്ടന്ന് കാര്‍ട്ട് തെറാപ്പി ചെയ്യുവാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിലവില്‍ ആഴ്ചയിലൊരിക്കല്‍ ആര്‍സിസിയിലെത്തി ഇഞ്ചക്ഷന്‍ നല്‍കുന്നതിന് തന്നെ വലിയ ചിലവ് വരുന്നുണ്ട്. കരകൗശല നിര്‍മ്മാണത്തിലും, ചെണ്ട മേളത്തിലും മിടുക്കനായ ദില്‍ രഹാന്റെ ദയനീയ അവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ് കുടുംബം. ഇവരെ സഹായിക്കാന്‍ വേണ്ടിയാണ് ചാവക്കാട് നഗരസഭ ചെയര്‍മാന്‍ ഷീജ പ്രശാന്ത് ചെയര്‍മാനായും, പ്രതിപക്ഷ നേതാവ് കെ വി സത്താര്‍ കണ്‍വീനറായും, കൗണ്‍സിലര്‍ അക്ബര്‍ കോനോത്ത് ട്രഷറര്‍ ആയും ചികിത്സ സഹായസമിതി രൂപീകരിച്ചത്. ഇതിനായി ഇതിഞ്ഞായി ഗുരുവായൂര്‍ ധനലക്ഷ്മി ബാങ്കില്‍ അക്കൗണ്ടും, ജിപേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കനിവ് വറ്റാത്തവര്‍ ഈ വിദ്യാര്‍ത്ഥിയെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ അകമഴിഞ്ഞ് പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും, ചികിത്സാസഹായ സമിതിയും.