എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്റെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

എല്‍ ഐ സി ഏജന്റ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. എല്‍ഐസി പൊതു മേഖലയില്‍ സംരക്ഷിക്കുക, എല്‍ഐസി മാനേജ്‌മെന്റും ഏജന്റ് ദ്രോഹ നടപടികള്‍ നിര്‍ത്തലാക്കുക. കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി പതിനൊന്നാം തീയതിയാണ് മാര്‍ച്ച് നടത്തുന്നത്. പങ്കെടുക്കുന്ന ഏജന്റ്മാര്‍ക്ക് കുന്നംകുളത്ത് നടത്തിയ യാത്രയയപ്പ് സമ്മേളനം എല്‍ ഐ സി ഏജന്‍് സ് ഓര്‍ഗ്ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു ) അഖിലേന്ത്യ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഇ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജയ പി പി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി ടി എസ് ഷെനില്‍ ,തൃശൂര്‍ ജില്ലാ സെക്രട്ടറി വത്സന്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT