കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഇ.കെ. നായനാര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലൈഫ് ഗുണഭോക്താക്കളുടെ സംഗമംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എന്‍. എസ്. ധനന്‍ അദ്ധ്യക്ഷനായി.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ ബാലചന്ദ്രന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റിനീഷ് പഞ്ചായത്ത് അംഗങ്ങളായ രാജി വേണു, പി.കെ.അസീസ്, ടി.ഒ. ജോയ്, ശരത് രാമനുണ്ണി ,രമ ബാബു, ഷീബ ചന്ദ്രന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ബൈജു വിന്‍സെന്റ്, വിവേക് ജെസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ലൈഫ് പദ്ധതിയില്‍ 189 ഗുണഭോക്താക്കളുള്ള പട്ടികയാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 88 പേരാണ് എഗ്രിമെന്റ് വെച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്.