കുടുംബം കുട്ടിയുടെ അവകാശം’ എന്ന ആപ്തവാക്യത്തില്‍ ഊന്നികൊണ്ട് പ്രവര്‍ത്തിക്കുന്ന ലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗുരുവായൂര്‍ ചാപ്റ്റര്‍ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും നടത്തി. ഗുരുവായൂര്‍ ഭാസുരി ഇന്നില്‍ നടന്ന സംഗമത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അദ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സലീം ആമുഖപ്രഭാഷണം നടത്തി.
സൗദി അല്‍മാഹിര്‍ ഖുര്‍ആന്‍ അക്കാഡമിയിലെ മുഹമ്മദ് റാഷിക്ക് ‘റമദാന്‍ വിട പറയുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രമുഖ മോട്ടിവേഷനല്‍ സ്പീക്കര്‍ റനീഷ്, സിറാജ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഫിറോസ്, അബ്ദു, ജലീല്‍ അന്‍സാരി, ഹാരിസ് എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി. വനിതാ വിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഹബീബ് സ്വാഗതവും ഹുസൈന്‍ നന്ദിയും പറഞ്ഞു.



