ലയണ്‍സ് ക്ലബ് ഓഫ് ഗുരുവായൂരിന്റെ 34 സേവന പദ്ധതികളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് നിര്‍വഹിച്ചു. പ്രസിഡന്റ് സന്തോഷ് ജാക്ക് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്, വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ. ജ്യോതിരാജ്, പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട് എന്നിവരെ ആദരിച്ചു. സെക്രട്ടറി ഒ.ടി. സൈമണ്‍, സോണ്‍ ചെയര്‍പേഴ്സണ്‍ രാജേഷ് ജാക്ക്, കെ.ബി. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.



