ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച പോസ്റ്റര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പീസ് പോസ്റ്റര്‍ കോണ്‍ടെസ്റ്റിന്റെ ഭാഗമായി, ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിലെ
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവംബര്‍ 4 ന് ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ചു നടത്തിയ മത്സരത്തില്‍ 6 എ യിലെ സി.പി തന്മയ ഒന്നാം സ്ഥാനവും, 7 സി യിലെ സി.ആര്‍ വിമി രണ്ടാം സ്ഥാനവും, 7 എ യിലെ നന്ദന രാജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മധു ചൂണ്ടല്‍ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.

 

ADVERTISEMENT