30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery രണ്ടാം തവണയും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി കൊച്ചുമിടുക്കന്‍ ആദര്‍ശ്

രണ്ടാം തവണയും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി കൊച്ചുമിടുക്കന്‍ ആദര്‍ശ്

130

രണ്ടാം തവണയും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി കൊച്ചുമിടുക്കന്‍ ആദര്‍ശ്. കണ്ടാണശ്ശേരി പഞ്ചായത്തിലെ കലാ നഗര്‍ അരിയന്നൂരില്‍ താമസിക്കുന്ന നാലുപുരക്കല്‍ നിധിഷ് – ഈശ്വരി ദമ്പതികളുടെ മകനായ ആദര്‍ശാണ് രണ്ടാം തവണയും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ഒരു മിനിറ്റ് 22 സെക്കന്റില്‍ നൂറ് രാജ്യങ്ങളുടെ ദേശീയ മൃഗങ്ങളുടെ പേര് അതിവേഗതിയില്‍ പറഞ്ഞതിനാണ് ആദര്‍ശിനെ തേടി റെക്കോര്‍ഡ് വീണ്ടും എത്തിയത്. ചൂണ്ടല്‍ ഡി പോള്‍ ഇംഗ്ലീഷ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് ഈ 5 വയസുകാരന്‍. ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും കലാം വേള്‍ഡ് റെക്കോര്‍ഡും നേടിയിരുന്നു. വിവിധ പക്ഷികളെയും മൃഗങ്ങളെയും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടെ തിരിച്ചറിഞ്ഞാണ് ചെറുപ്രായത്തില്‍ തന്നെ 2 റെക്കോര്‍ഡുകള്‍ നേടിയിരുന്നത്.

ADVERTISEMENT
error: Content is protected !!