കടല്‍ കടന്ന് കേരളത്തിന്റെ ശാസ്ത്രപ്രതിഭകള്‍; മുണ്ടൂര്‍ നിര്‍മ്മല്‍ ജ്യോതി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ദുബായ് എ.ഐ സയന്‍സ് ഫിനാലെയിലേക്ക്. ദുബായില്‍ നടക്കാനിരിക്കുന്ന എ.ഐ സയന്‍സ് എക്‌സിബിഷന്‍ മെഗാ ഫിനാലെ’യില്‍ പങ്കെടുക്കാന്‍ ഈ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ലഭിച്ചു. ജോസ്-പ്രിന്‍സി ദമ്പതികളുടെ മകന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അഭിജോ ജോസ് , ജോം-ടീജ ദമ്പതികളുടെ മകന്‍ റയാന്‍ ജോം , ചാലക്കല്‍ ഷാജു-ജൂലി ദമ്പതികളുടെ മകന്‍ ഡെയിന്‍ ഷാജു എന്നിവരാണ് അന്താരാഷ്ട്ര തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 40ഓളം വിദ്യാലയങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍, ‘കാറ്റഗറി വണ്‍ വര്‍ക്കിംഗ് മോഡല്‍’ വിഭാഗത്തിലാണ് ഇവര്‍ വിജയികളായത്.



