26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery ‘നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ തുടക്കമായിരിക്കും തദ്ദേശതിരഞ്ഞെടുപ്പ് ഫലം’; വി.എം സുധീരന്‍

‘നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ തുടക്കമായിരിക്കും തദ്ദേശതിരഞ്ഞെടുപ്പ് ഫലം’; വി.എം സുധീരന്‍

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ തുടക്കമായിരിക്കും തദ്ദേശതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍.കണ്ടാണശ്ശേരിയില്‍ യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. ഈ തിരഞ്ഞെടുപ്പില്‍ ജനവികാരം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മഹാഭൂരിപക്ഷം വരുന്ന ത്രിതല പഞ്ചായത്ത് നഗരസഭാ സംവിധാനത്തെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാതെ അതിന്റെ മൂല്യം പോലും തകര്‍ത്തു കളഞ്ഞ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ദുര്‍ഭരണത്തിനെതിരെ, ബിജെപിയുടെ ദുര്‍ഭരണത്തിനെതിരെ ശക്തമായ ഒരു വികാരം ജനമനസ്സില്‍ ഉയര്‍ന്നിട്ടുണ്ട് സംസ്ഥാനതലത്തില്‍ മാറ്റം ഉണ്ടാകണം കേന്ദ്രത്തില്‍ ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള നല്ലൊരു മുന്നേറ്റത്തിന് ഏറ്റവും ആവേശകരമായ തുടക്കമാണ് പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പെന്നും സുധീരന്‍ കൂട്ടി ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!