തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്.
സംവരണ കണക്കുകൾ സംബന്ധിച്ച സർക്കാർ
വിജ്ഞാപന പ്രകാരം ഇന്ന് നറുക്കെടുപ്പ് നടന്ന ചാവക്കാട്, വടക്കാഞ്ചേരി, പുഴയ്‌ക്കൽ, മാള എന്നീ നാല് ബ്ലോക്കുകളിലെ 21 ഗ്രാമപഞ്ചായത്തുകളിലായി ആകെ 216 നിയോജകമണ്ഡലങ്ങൾ സംവരണം ചെയ്തിട്ടുണ്ട്. ഇവ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും. 18 ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21ന് തൃശ്ശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും.
ഗ്രാമപഞ്ചായത്തുകൾ തിരിച്ചുള്ള സംവരണ പട്ടിക താഴെ നൽകുന്നു:
കടപ്പുറം
പട്ടികജാതി സംവരണം: 13-അഞ്ചങ്ങാടി
സ്ത്രീ സംവരണം: 4- മുല്ലപ്പുഴ, 5-പൂന്തിരുത്തി, 6-മാട്ടുമ്മൽ, 8-വട്ടേക്കാട്, 9-അടിതിരുത്തി, 10-കെട്ടുങ്ങൽ, 12-പുതിയങ്ങാടി, 15-ആശുപ്രതിപ്പടി, 17-ഫോക്കസ്
ഒരുമനയൂർ
പട്ടികജാതി സംവരണം: 6-മാങ്ങോട്ടുപടി
സ്ത്രീ സംവരണം: 1-തെക്കഞ്ചേരി, 3-തങ്ങൾപടിനോർത്ത്, 4-തങ്ങൾപടി സൗത്ത്, 5-വില്യംസ്, 8-കരുവാരകുണ്ട്, 13-ഇല്ലത്തുപടി, 14-ചാത്തൻതറ
പുന്നയൂർ
പട്ടികജാതി സംവരണം: 5-വടക്കെ പുന്നയൂർ
സ്ത്രീ സംവരണം: 1-മന്ദലാംകുന്ന്, 2-മുന്നയിനി ഈസ്റ്റ്, 3-എടക്കര വെസ്റ്റ്, 6-കടാംപുള്ളി, 10-എടക്കഴിയൂർ ഈസ്റ്റ്, 11-എടക്കഴിയൂർ നോർത്ത്, 13-എടക്കഴിയൂർ വെസ്റ്റ്, തീയൂർ വെസ്റ്റ്, കാജാ കമ്പനി, 16-പഞ്ചവടി നോർത്ത്, 17-അകലാട് ബീച്ച്, 19-അകലാട് സൗത്ത്, 20-അകലാട് നോർത്ത്
പുന്നയൂർക്കുളം
പട്ടികജാതി സംവരണം: 11-പരൂർ
സ്ത്രീ സംവരണം: 5-മാവിൻചുവട്, 6-പുന്നയൂർക്കുളം, 7-ആൽത്തറ, 12-നാക്കോല, 12-ആറ്റുപുറം, 14-പുന്നൂക്കാവ്, 17-എടക്കര, 18-പാപ്പാളി, 19-ചമ്മന്നൂർ സൗത്ത്, 20-അണ്ടത്തോട്, 21-പെരിയമ്പലം
വടക്കേക്കാട്
പട്ടികജാതി സംവരണം: 7-ചക്കിത്തറ
സ്ത്രീ സംവരണം: 3-പറയങ്ങാട്, 6-പാലക്കുഴി, 8-വൈലത്തൂർ, 10-കച്ചേരിപ്പടി, 11-പടിഞ്ഞാക്കര വൈലത്തൂർ, 14-ഞമനേങ്ങാട്, 15-കൊമ്പന്തറ, 16-തെക്കേക്കാട്, 17-കല്ലൂർ
ദേശമംഗലം
പട്ടികജാതി സ്ത്രീ സംവരണം: 5-നമ്പ്രം, 17-ദേശമംഗലം സെന്റർ
പട്ടികജാതി സംവരണം: 11-മേലെ തലശ്ശേരി
സ്ത്രീ സംവരണം: 3-പല്ലൂർ സെന്റർ, 6-കറ്റുവട്ടൂർ, 10-കുന്നുംപുറം, 13-ദേശമംഗലം കൂട്ടുപാത, 14-തലശ്ശേരി, 15-കടുകശ്ശേരി
എരുമപ്പെട്ടി
പട്ടികജാതി സ്ത്രീ സംവരണം: 2-എരുമപ്പെട്ടി, 5-മുരിങ്ങത്തേരി
പട്ടികജാതി സംവരണം: 17-കോട്ടപ്പുറം
സ്ത്രീ സംവരണം: 3-പതിയാരം, 6-ചിരമനങ്ങാട്, 8-എടക്കാട്, 9-മുട്ടിക്കൽ, 11-തൃക്കണപതിയാരം, 14-കാഞ്ഞിരക്കോട്, 16-ആറ്റത്ര, 18-നെല്ലുവായ് സൗത്ത്
മുളളൂർക്കര
പട്ടികജാതി സ്ത്രീ സംവരണം: 6-ആറ്റൂർ
പട്ടികജാതി സംവരണം: 15-വാഴക്കോട് മണ്ണുവട്ടം
സ്ത്രീ സംവരണം: 2-ഇരുന്നിലംക്കോട്, 3-എസ് എൻ നഗർ, 4-അമ്പലംകുന്ന്, 12-വണ്ടിപ്പറമ്പ്, 13-മുള്ളൂർക്കര ടൗൺ, 14-വാഴക്കോട് എടലംകുന്ന്, 16-കണ്ണംപാറ
തെക്കുംകര
പട്ടികജാതി സ്ത്രീ സംവരണം: 17-മലാക്ക
പട്ടികജാതി സംവരണം: 4-വാഴാനി
സ്ത്രീ സംവരണം: 3-വിരൂപ്പാക്ക , 5-മണലിത്തറ കിഴക്കേക്കര , 10-ഊരോക്കാട് , 12-കരുമത്ര വടക്കേക്കര , 12-മരതൻകോട് , 15-കല്ലംപാറ , 17-ചെമ്പോട് , 18-തെക്കുംകര , 19-പുന്നംപറമ്പ്
വരവൂർ
പട്ടികജാതി സ്ത്രീ സംവരണം: 11-വെട്ടുക്കാട്, 15-വരവൂർ ഹൈസ്ക്കൂൾ
പട്ടികജാതി സംവരണം: 6-രാമൻകുളം
സ്ത്രീ സംവരണം: 2-പാറപ്പുറം, 4-പിലക്കാട്, 8-വരവൂർ എൽ പി സ്കൂൾ, 9-കമ്മുള്ളി, 13-കൊറ്റുപ്പുറം, 14-കോഴിക്കോട്ടുകുളം
അടാട്ട്
പട്ടികജാതി സ്ത്രീ സംവരണം: 16-മാനിടം
പട്ടികജാതി സംവരണം: 19-ആമ്പലങ്കാവ്
സ്ത്രീ സംവരണം: 1-ചിറ്റിലപ്പിള്ളി പടിഞ്ഞാട്ടുമുറി, 3-കണ്ണിക്കുളം, 4-ചിറ്റിലപ്പിള്ളി ഗ്രൗണ്ട്, 5-മുല്ലപ്പൂന്തടം, 7-രാമഞ്ചിറ, 10-പുത്തിശ്ശേരി, 11-വിലങ്ങൻ, 13-പാരിക്കാട്, 14-വിളക്കുംകാൽ
അവണൂർ
പട്ടികജാതി സ്ത്രീ സംവരണം: 14-വരടിയം നോർത്ത്
പട്ടികജാതി സംവരണം: 13-അംബേദ്‌കർ ഗ്രാമം
സ്ത്രീ സംവരണം: 3-വെളപ്പായ, 4-മെഡിക്കൽ കോളേജ്, 5-വെളപ്പായ സൗത്ത്, 6-മണിത്തറ, 10-കോളങ്ങാട്ടുകര ഈസ്റ്റ്, 15-അവണൂർ, 16-കാരോർ
കൈപ്പറമ്പ്
പട്ടികജാതി സ്ത്രീ സംവരണം: 15-പെരിങ്ങന്നൂർ
പട്ടികജാതി സംവരണം: 11-പേരാമംഗലം സെന്റർ
സ്ത്രീ സംവരണം: 3-കൊള്ളന്നൂർ , 4-പുറ്റേക്കര , 5-മുണ്ടൂർ , 6-ശങ്കരംകണ്ടം , 7-മുണ്ടൂർ സെന്റർ , 9-മനപ്പടി , 16-പഴമുക്ക് , 18-ആരാരിക്കുളം , 19-മുതുവന്നൂർ
മുളങ്കുന്നത്തുകാവ്
പട്ടികജാതി സ്ത്രീ സംവരണം: 9-അത്തേക്കാട് ആലുംകുന്ന്
പട്ടികജാതി സംവരണം: 10-തിരൂർ
സ്ത്രീ സംവരണം: 1-ചിറക്കുന്ന്, 3-ഗ്രാമല, 4-അരങ്ങഴിക്കുളം, 5-പുഴമ്പള്ളം, 7-മലവായ് വടക്കേച്ചിറ, 14-മുളങ്കുന്നത്തുകാവ്, 16-ആക്കോടിക്കാവ്
തോളൂർ
പട്ടികജാതി സ്ത്രീ സംവരണം: 1-എടക്കളത്തൂർ വടക്കുമുറി
പട്ടികജാതി സംവരണം: 11-ചാലക്കൽ
സ്ത്രീ സംവരണം: 3-പോന്നോർ, 4-പോന്നോർ സെന്റർ, 5-തോളൂർ സബ് സ്റ്റേഷൻ, 10-കോലത്താട്, 13-പറപ്പൂർ സെന്റർ, 14-തോളൂർ, 15-എടക്കളത്തൂർ തെക്കുമുറി
കോലഴി
പട്ടികജാതി സംവരണം: 17-കുറ്റൂർ സൗത്ത്
സ്ത്രീ സംവരണം: 1-കുന്നത്തുപീടിക, 3-ആട്ടോർ ഈസ്റ്റ്, 5-തിരൂർ വെസ്റ്റ്, 6-തിരൂർ സെന്റർ, 10-കോലഴി സെന്റർ, 11-പൂവണി, 16-കുറ്റൂർ ഈസ്റ്റ്, 18-കുറ്റൂർ വെസ്റ്റ്, 19-ആട്ടോർ, 20-കൊട്ടേക്കാട്
ആളൂർ
പട്ടികജാതി സ്ത്രീ സംവരണം: 16-താഴേക്കാട്, 19-കിഴക്കേ തിരുത്തിപറമ്പ്
പട്ടികജാതി സംവരണം: 10-പടിഞ്ഞാറേ തിരുത്തിപറമ്പ്
സ്ത്രീ സംവരണം: 2-വടക്കുംമുറി, 3-കല്ലേറ്റുംകര നോർത്ത്, 5-കദളിച്ചിറ, 8-വെള്ളാഞ്ചിറ, 11-കാരൂർ, 14-കൊമ്പൊടിഞ്ഞാമാക്കൽ വെസ്റ്റ്, 18-ഷോളയാർ, 21-മാനാട്ടുകുന്ന്, 22-കാരാക്കുളം, 23-കല്ലേറ്റുംകര സൗത്ത്
അന്നമനട
പട്ടികജാതി സ്ത്രീ സംവരണം: 12-പാലിശ്ശേരി നോർത്ത്
പട്ടികജാതി സംവരണം: 5-അന്നമനട ടൗൺ
സ്ത്രീ സംവരണം: 4-അന്നമനട വെസ്റ്റ്, 8-വാപ്പറമ്പ്, 9-ചെട്ടിക്കുന്ന്, 11-എരയാംകുടി, 13-പാലിശ്ശേരി, 15-പൂവത്തുശ്ശേരി, 16-കുമ്പിടി, 18-കീഴഡൂർ, 20-മലയാംകുന്ന്
കുഴൂർ
പട്ടികജാതി സംവരണം: 8-കുണ്ടൂർ
സ്ത്രീ സംവരണം: 3-തുമ്പരശ്ശേരി, 4-കുഴൂർ, 10-ആലമറ്റം, 11-തിരുത്ത, 12-തിരുമുക്കുളം, 13-പൂത്തിരുത്തി, 14-പാറപ്പുറം, 15-ഐരാണിക്കുളം
മാള
പട്ടികജാതി സ്ത്രീ സംവരണം: 7-അമ്പഴക്കാട്, 8-കൂനംപറമ്പ്
പട്ടികജാതി സംവരണം: 1-കോൾക്കുന്ന്
സ്ത്രീ സംവരണം: 2-ആനപ്പാറ, 4-പാറക്കൂട്ടം, 5-പഴുക്കര, 6-അഷ്ടമിച്ചിറ, 10-ചക്കാംപറമ്പ്, 14-കുരുവിലശ്ശേരി, 15-കാവനാട്, 17-നെയ്തക്കൂടി, 18-കുന്നത്തുകാട്
പൊയ്യ
പട്ടികജാതി സ്ത്രീ സംവരണം: 2-മാള പള്ളിപ്പുറം നോർത്ത്
പട്ടികജാതി സംവരണം: 18-പൂപ്പത്തി സൗത്ത്
സ്ത്രീ സംവരണം: 5-മാള പള്ളിപ്പുറം സൗത്ത്, 6-പൂപ്പത്തി നോർത്ത്, 9-മഠത്തും പടി, 11-ഇരട്ടപ്പടി, 12-പുളിപ്പറമ്പ്, 13-തുരുത്തും മുറി, ,16-അത്തിക്കടവ്