ശക്തമായ കാറ്റിലും മഴയിലും പുന്നയൂര്‍ക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങള്‍പടി മേഖലകളില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതില്‍ വലഞ്ഞ നാട്ടുകാര്‍ പ്രതിഷേധവുമായി കെ.എസ്.ഇ.ബി. ഓഫീസിലെത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് വിവരം അറിയാന്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പ്രതിഷേധത്തിനൊടുവില്‍ ഞായറാഴ്ച വൈകീട്ടോടെ അധികൃതര്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ.എച്ച്. ആബിദിന്റെ നേതൃത്വത്തില്‍ ഷെക്കീര്‍ പൂളക്കല്‍, ഫിറോസ് മൂക്കത്തയില്‍, മുസ്തഫ കരുവീട്ടില്‍, സമീല്‍ കളത്തിങ്ങല്‍, രാജേഷ് നടുവില്‍പ്പാട്ട് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇടപെട്ടാണ് വൈദ്യുതി ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കിയത്.