ലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കേച്ചേരി ചിറനെല്ലൂരില്‍ കൂമ്പുഴ പാലത്തിന് സമീപത്ത് വെച്ചുണ്ടായ അപകടത്തില്‍ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. കോട്ടയം പൂവരണി സ്വദേശി മൂഖാലക്കുന്നേല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മകന്‍ മനു(35),വയനാട് മക്കിയാട് സ്വദേശി പന്തപ്പിലാവില്‍ വീട്ടില്‍ പൊക്കന്‍ മകന്‍ സുജിത്ത് (30) എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.
ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കേച്ചേരി ആക്ടസ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



