ചൊവ്വല്ലൂര്‍പ്പടിയില്‍ കെട്ടിട നിര്‍മാണത്തിനെത്തിച്ച ലോറി സമീപത്തെ കാനയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച കാലത്താണ് കെട്ടിട നിര്‍മാണത്തിനുള്ള കോണ്‍ക്രീറ്റ് മിശ്രിതവുമായി എത്തിയ വലിയ ടാങ്കര്‍ ലോറി കാനയിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ ആളപായമില്ല. രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു.