കുന്നംകുളം എം ജെ ഡി ഹൈസ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍ത്തൃ ദിനാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.ഗീവര്‍ഗീസ് ജോണ്‍സന്‍ അധ്യക്ഷനായ ചടങ്ങ് കുന്നംകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 29 വര്‍ഷത്തെ സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക സോജ പി. ജോസഫിനു യാത്രയയപ്പ് നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ലീല ഉണ്ണികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ബിജു പി.ജി., പി.ടി.എ. പ്രസിഡണ്ട് സദാനന്ദന്‍, എല്‍.പി. വിഭാഗം ഹെഡ്മിസ്‌ട്രെസ് മീന പുലിക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Home Bureaus Kunnamkulam കുന്നംകുളം എം ജെ ഡി ഹൈസ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു